തലയ്‌ക്ക് വെളിവില്ലാത്തവർ ന്യൂസ് നൈറ്റ് അവതരിപ്പിക്കുമ്പോൾ ഒപ്പം 'ജനങ്ങൾ വിശ്വസിക്കുന്നത് കണ്ടെത്തുന്ന മീറ്റർ' ഉള്ള ചാനൽ ചർച്ച
പച്ച ബോർഡ് ആയിരുന്നു ഏഷ്യാനെറ്റിലെ രാചർച്ചാ വിഷയം.
പച്ചയ്‌ക്ക് പറയട്ടെ, അവതാരകൻ ആളൊരു ആനപ്പൊട്ടൻ ആണെന്ന് നെറ്റിയിൽ എഴുതിവെച്ചില്ലെന്നേയുള്ളൂ അത്രയ്‌ക്കുണ്ടായിരുന്നു "വെവരം"
കെ.ജെ ജേക്കബ് KJ Jacob, കോഴിക്കോട് എം എൽ എ യും വിദ്യാഭ്യാസ രംഗത്ത് നിസ്തുലമായ ഇടപെടൽ നടത്തുകയും ചെയ്യുന്ന എ.പ്രദീപ്‌കുമാർ എം എൽ എ എന്നിവർ പാനലിൽ ഉണ്ടായിരുന്നു, അബ്‌ദുറഹിമാൻ രണ്ടത്താണിയെ പച്ചസപ്പോർട്ട് ചെയ്യാൻ വിളിക്കാൻ മറന്നില്ല. ബാലൻസ് വേണമല്ലോ എന്ന് കരുതുന്നതിൽ കുറ്റം പറയാനാകില്ലല്ലോ
കെ.ജെ ജേക്കബ് വളരെ വ്യക്‌തമായി കണക്കുകളോടെ കാര്യം അവതരിപ്പിച്ചു. പച്ചവെപ്രാളത്തിന്റെ കാര്യം അഞ്ചാം മന്ത്രിയുടെ കാര്യത്തിൽ പോലും കാര്യമറിയാതെ ഉള്ള വാക്കിളക്കം ആണെന്ന് വൃത്തിയായി പറഞ്ഞു.
എ.പ്രദീപ് കുമാർ എംഎൽഎ ആകട്ടെ ഒരു പടി കൂടിക്കടന്ന് "ഈ വിഷയം ഇങ്ങനെ ചർച്ച ചെയ്യണമെന്ന് എനിക്ക് അഭിപ്രായമില്ല.....എന്റെ മണ്ഡലത്തിൽ പച്ച ബോഡ് വയ്‌ക്കുകയും ചെയ്യും" എന്ന് അർത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്‌തു. ഇപ്പോൾ ഉടമസ്ഥൻ പൊളിച്ച് കളഞ്ഞ കോഴിക്കോട് മലാപ്പറമ്പ് സ്‌കൂളിൽ പുതുക്കി പണിതപ്പോൾ വച്ചത് പച്ച ബോർഡ് ആണെന്നും സൂചിപ്പിച്ചു. മാത്രമല്ല പച്ചയും പോയി ഇപ്പോൾ ഐപാഡിൽ നിന്ന് എടുക്കുന്നത് ഡിജിറ്റൽ ബോഡിൽ കാണിക്കുന്ന ഇ-കാലം ആണ്, അതെങ്ങനെ നടപ്പാക്കാം എന്നതാ തന്റെ ആലോചന എന്നും ദീർഘവീക്ഷണം ഉള്ള ഈ എം എൽ എ പറഞ്ഞതൊന്നും വാർത്താ അവതാരകൻ വിനു വിന്റെ കർണപുടങ്ങളിൽ പതിച്ചില്ല
അവതാരകന്റെ ചില സാമ്പിളുകൾ :1. "ജനങ്ങൾ വിശ്വസിക്കുന്നത് 'പച്ച'യെന്നാണ്"
ഹഹഹഹ ഈ ജനങ്ങൾ വിശ്വസിക്കുന്നത് അളെന്നെടുക്കുന്ന മീറ്റർ/യന്ത്രം ഏഷ്യാനെറ്റിലെ നിലവറയിൽ ആണോ പിടിപ്പിച്ചിട്ടുള്ളത്. ജനങ്ങൾ എന്നൊക്കെ പറഞ്ഞ് വിധിക്കാൻ ഉള്ള ആ ധൈര്യം ഉണ്ടല്ലോ. അദാണ് !!!!!
2. "പച്ച ബോഡ് നല്ലത് തന്നെ അത് ആദ്യം മുസ്‌ലീം ലീഗ് മണ്ഡലങ്ങളിൽ നടപ്പാക്കുമ്പോഴാണ് പ്രശ്നം"
ഈ സ്റ്റേമെന്റിന്റെ വസ്‌തുത എന്താണ്? എവിടുന്ന് കിട്ടി ഈ കണക്ക് ? 1996-99 കാലത്ത് തന്നെ നെയ്യാറ്റിൻകര മണ്ഡലത്തിലെ പെരുമ്പഴുതൂർ ഉള്ള സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഏതാണ്ടെല്ലാ ബോർഡും പച്ച തന്നെയായിരുന്നു. മുസ്ലീം ലീഗിനു ഇവിടെ മണ്ഡലം കമ്മറ്റി പോലും ഉണ്ടാകാൻ ഇടയില്ലല്ലോ. കേരളത്തിൽ എം എൽ എ മാരായ എ പ്രദീപ് കുമാർ (സിപിഎം) മുതൽ വിടി ബൽറാം(കോൺഗ്രസ്) വരെ അവരവരുടെ മണ്ഡലങ്ങളിൽ നേരത്തെ തന്നെ പച്ച ബോഡിന് പച്ച ക്കൊടി കാണിച്ചിരുന്നു.
എഡ്യൂക്കേഷണൽ ടെക്‌നോളജിയിൽ സാമാന്യം അറിവുള്ള ഒരാളെങ്കിലും ആ പാനലിൽ വിളിക്കണമായിരുന്നു. എന്നിട്ട് അവരോട് ചോദിക്കണം പച്ചയായ പച്ചബോർഡ് സത്യം. അവരുടെ അഭിപ്രായത്തിനല്ലേ ഇവിടെ ആധികാരികത. എന്നിട്ടാക്കും ബഹളം പൊടിപൂരം.
കെജെ ജേക്കബും, പ്രദീപ്‌കുമാറും കൈവിട്ടപ്പോൾ ഉള്ള വിനുവിന്റെ മുഖം 'കാക്ക തൂറീന്നാ തോന്നുന്നത്' എന്ന ഡയലോഗ് പറഞ്ഞ പഴയകാല സിനിമാ നടനും ഇടക്കാല എംപി സ്ഥാനമോഹിയും ഇപ്പോഴത്തെ ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ജഡുജുമായ 'പ്രൊഫ: ജഗദീഷിന്റേത്' പോലെ ആയിരുന്നു
വിരാമതിലകം: ഏഷ്യാനെറ്റ് തനി കാവി ആണെന്ന് സ്റ്റുഡിയോയിൽ കൃത്യം മുന്നിൽ ഇരുന്ന ഉണ്ണിത്താൻ ആക്രോശിച്ച് സമർത്ഥിച്ചപ്പോൾ അന്തം വിട്ട് കുന്തം വിഴുങ്ങിയിരുന്ന വിനു അല്ലെ ഫഗവാനേ ഇത്. രാജീവ് ചന്ദ്രശേഖർ എങ്ങാനും അടുത്ത മന്ത്രിസഭാ മോഡിഫിക്കേഷനിൽ ഒരു സാദാ സഹമന്ത്രിയെങ്ങാനും ആയാൽ ചീട്ടുകീറുമേ!!
courtesy: Adarsh V.K
- SecretaryDept of Public RelationRED ARMY BOYZ
No comments:
Post a Comment