ആരാണ് അപരാധികൾ ???
സമുദായിക പ്രീണനം അതാത് സമുദായത്തിൽ പെട്ടവർക്ക് മാത്രം , അവകാശ പെട്ടതാണ് എന്ന ധ്വനിയാണ് മാധ്യമം പോലുള്ള മുസ്ലിം മുഖ്യധാരയെ നയിക്കുന്ന പത്രങ്ങൾ കാലങ്ങളായി മുന്നോട്ടു വെക്കുന്നത് . മുസ്ലിം ലീഗ് , ജമാഅത് ഇസ്ലാമി , എസ് ഡി പി ഐ , എന്നീ സംഘടനകൾ അല്ലാതെ മറ്റാരെങ്കിലും സാമുദായിക പ്രീണനം നടത്തിയാൽ , വലിയ അപരാദമാണ് .കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നും മത വിരുദ്ധമാണ് എന്ന തെറ്റായ സന്ദേശം നൽക്കുകയാണ് ഇത്തരം മാധ്യമങ്ങൾ കാല കാലങ്ങളിലായി ചെയ്തു കൊണ്ടിരിക്കുന്നത് .
ജമാഅത് ഇസ്ലാമി പോലുളള സംഘടനകൾക്ക് എപ്പോ വേണമെങ്കിലും അടിസ്ഥാന ആശയത്തിൽ പോലും മാറ്റം വരുത്താം . അത് കാലാതീതമായ മാറ്റമായി, അടിവരയിടും. ഇത്തരത്തിൽ കാലത്തിനതീതമായ മാറ്റം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ചാൽ , കൊടിയ പാപമായി വരച്ചിടും . ഇവിടെയാണ് ഇത്തരക്കാരുടെ ഇരട്ട താപ്പ് . തങ്ങൾ മാത്രമാണ് കാലത്തിൻറെ ശരി എന്ന് വരുത്തി തീർക്കാനുള്ള ഗൂഡ ശ്രമത്തിൻറെ ഭാഗമാണിത് . കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്റ്റാലിന്റെ ഓർത്തഡോക്സ് നയങ്ങളിൽ കെട്ടി മുറുക്കുവാനാണ്, അത്തരക്കാരുടെ ശ്രമം .പാശ്ചാത്യ രാജ്യങ്ങളിൽ , neo-marxism പ്രസക്തി ആർജിക്കുന്നത്ത് മറച്ചു വെക്കുവാൻ ,ലോകമെമ്പാടും islamist -കൾ, കമ്മ്യൂണിസത്തെയും, മാർക്സിസത്തെയും കടന്നാക്രമിക്കുന്നതിൻറെ ഭാഗ മായി മാത്രമേ , മാധ്യമം പോലുള്ള പെറ്റി ഇസ്ലാമിസ്റ്റുകൾ കൊണ്ടാടുന്ന പത്രങ്ങൾ , കമ്മ്യൂണിസ്റ്റ് പാർട്ടി യെ വിരുദ്ധതയുടെ മുന്നിൽ നിർത്തുന്നതിനെ കാണാനാവൂ .
11 / 9 / 2013 , സി.പി.എം മുഖ്യധാരയിലെ മുസ്ലിം , എന്ന മാധ്യമം പ്രസിദ്ധീകരിച്ച സി. ദാവൂദ് ൻറെ ലേഖനം മേൽ പറഞ ശ്രമങ്ങളുടെ ഭാഗമാണ്. ആര്‍എസ്എസും ജമാഅത്തെയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍, എന്ന് പിണറായി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയാതെ , തീര്‍ത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധ ലേഖനം പ്രസിദ്ധീകരിക്കുകയാണ് മാധ്യമം ചെയ്തത്.മതവിശ്വാസമാണ് മനുഷ്യന്റെ ദേശീയത നിര്‍ണയിക്കുന്നതെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം , ഇസ്ലാമിസ്റ്റ് രാഷ്ട്രീയം നിർബന്ധമാക്കുന്നത് വഴി വെല്ലുവിളിക്കുന്നത് മനുഷ്യൻറെ യുക്തിയെയാണ്.സ്വതന്ത്രമായ രാഷ്ട്രീയ ചിന്തകളെ വെല്ലുവിളിക്കുകയാണ് ഇതുവഴി.ഇസ്ലാമിൻറെ രാഷ്ട്രീയ സംവിധാനം ബഹുസ്വര രാഷ്ട്രീയ (ഇന്ത്യ പോലുള്ള )വൈവിദ്യങ്ങളിലാണോ നടത്തപെട്ടിരുന്നത് ?
രാഷ്ട്രീയത്തെ വ്യക്തിയിൽ നിന്നും സമൂഹത്തിൽ നിന്നും കേവലമായ മത വാദങ്ങളിലേക്ക് തിരിച്ച് നടുന്ന വരെ തിരിച്ചറിയേണ്ടിയിരിക്കുന്നു . രാമ രാജ്യത്തിനും , ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിനും ഒരേ വേരുകൾ തന്നെയാണ് . ഇസ്ലാമിസ്റ്റ് രാഷ്ട്രീയ വാദികൾ എന്ത് ന്യായീകരണത്തിൻറെ പേരിലാണ് ആർ എസ് എസ് ൻറെ രാമ രാജ്യത്തെ എതിർക്കുന്നത് ?ഇരുവരുടെയും വാദങ്ങൾക്ക് ഒരേ നാണയത്തിൻറെ രണ്ടു പുറങ്ങളല്ലേ..? ഇത്തരം ഗൂഡ ശ്രമങ്ങളെ ചെറുത്ത് തോൽപിക്കുകയെ നിർവാഹമുള്ളു .
No comments:
Post a Comment