Sunday, 26 October 2014
Thursday, 2 October 2014
Wednesday, 1 October 2014
'നിരോധന'ക്രസി യിലാണോ ഇപ്പോൾ ഡെമോക്രസി ഓടുന്നത്..!!
'നിരോധന'ക്രസി യിലാണോ ഇപ്പോൾ ഡെമോക്രസി ഓടുന്നത്
വഴിവക്കിലെ ഫ്ലക്സ് നിരോധിക്കുന്നത് എന്ത് കൊണ്ടും നല്ലത് തന്നെ. പ്രധാനമായും രണ്ട് നേട്ടങ്ങൾ:
1. വഴിമുടക്കി ആയ പ്ലാസ്റ്റിക് പരസ്യത്തിന് ശമനമാകും, പരിസ്ഥിതിക്കും നല്ലത് തന്നെ
2. തദ്ദേശിയരായ ബാനറെഴുത്ത് കലാകാരന്മാർക്ക് കൂടുതൽ മെച്ചപ്പെട്ട വേതനം കിട്ടും
എന്നാൽ കേരളത്തിൽ എത്ര ഫ്ലക്സ് പ്രിന്റിംഗ് യൂണിറ്റുകൾ ഉണ്ടെന്ന് അറിയാമോ, ഇപ്പോൾ ഉള്ള ബാറുകളുടെ മൂന്നിരട്ടി എങ്കിലും ഉണ്ട്. ഇവരെല്ലാം തീരെ ചെറിയ സാമ്പത്തിക ക്രയവിക്രയത്തിൽ പെടുന്നവർ. മിക്കവരും കൈവായ്പയോ കുബേര വായ്പയോ ഒക്കെ വാങ്ങി യൂണിറ്റ് ആരംഭിച്ചത്. ഒരു യൂണിറ്റിൽ കുറഞ്ഞത് മൂന്ന് പേരെങ്കിലും ജോലിയും ചെയ്യുന്നു. ഒരു സാധ്യത പ്ലാസ്റ്റിക്കിന് പകരം തുണിയിൽ പ്രിന്റ് ചെയ്യാം എന്നതാണ്. എന്നാൽ ഇത് എല്ലാ യന്ത്രത്തിലും നടക്കണമെന്നില്ല.
ഇങ്ങനെ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സ്വഭാവികമായും പണക്കിഴി ഒന്നും നൽകിയില്ലങ്കിലും എന്തെങ്കിലും തൊഴിലിനുള്ള മറുമരുന്ന് ഉണ്ടാക്കി കൊടുക്കണം. അത് സർക്കാരിന്റെ ബാധ്യതയാണ്. കാരണം സർക്കാരിന്റെ നിലപാട് കാരണം പെട്ടെന്ന് ജോലി നഷ്ടപ്പെട്ടവരാണ്. ഇത് തമാശ ആയോ അല്ലെങ്കിൽ ബാർ വിഷയത്തിന്റെ വിരുദ്ധാർത്ഥത്തിലോ എഴുതുന്നത് അല്ല. ഒന്ന് പോയി രണ്ടോ മൂന്നോ ഫ്ലക്സ് യൂണിറ്റ് നടത്തുന്നവരോട് അന്വേഷിച്ചാൽ കാര്യങ്ങൾ മനസിലാകും. ഇവർക്ക് വേണ്ടി സംസാരിക്കാൻ പ്രബല തൊഴിൽ യൂണിയനുകളോ അല്ലെങ്കിൽ സമുദായ സംഘടനകളോ ഇല്ലല്ലോ.
ഒരു കാര്യം കൂടി. നഗരവീഥികൾക്കിരുവശവും പിടിപ്പിച്ചിരിക്കുന്ന കൂറ്റൻ ഫ്ലക്സ് ബോർഡ് നിരോധിക്കുന്നത് തനിമണ്ടൻ തീരുമാനം എന്നേ പറയാനാകൂ. ഉത്തരവിന്റെ പൂർണരൂപം തിരഞ്ഞിട്ടും കണ്ടില്ല. ആ ബോർഡുകൾ പലതുകൊണ്ടും അനിവാര്യമാണ്. പരസ്യവിപണി എന്നത് ഒന്നും രണ്ടും രൂപയുടേത് അല്ല, അതിൽ നിന്നും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്ക് അടക്കം നല്ല വരുമാനവും ഉണ്ട്. മാത്രമല്ല ഒരു ഉത്പന്നമോ അല്ലെങ്കിൽ സേവനമോ നല്ല നിലയിൽ പരസ്യം ചെയ്യേണ്ടത് ഉപയോക്താവിന്റെ കൂടി ആവശ്യമാണ്. അഥവാ അങ്ങനെ ഒരു നിരോധനം ഉണ്ടെങ്കിൽ അത് രാജ്യവ്യാപകമായി വേണം. ഈ കൂറ്റൻ ബോർഡ് ഒക്കെ പെയിന്റിൽ എഴുതി വരച്ച് ഉണ്ടാക്കാമെന്നത് തട്ടാമുട്ട് മറുവാദം മാത്രമാണ്, പ്രായോഗികമായി അത് ഒരു തരത്തിലും നന്നല്ല.
ഒരിക്കൽ കൂടി പറയട്ടെ, നടവഴികളായ പാതയോരത്തെ ഫ്ലക്സ് ബാനർ, ബോർഡ് എന്നിവ നിരോധിച്ചതിന് നൂറ് .......
വിരാമതിലകം: ഒന്നുകിൽ കളരിക്ക് പുറത്ത് ഇല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത്
courtesy: Adarsh V.K

Subscribe to:
Posts (Atom)